Posts

Showing posts from December, 2011

my Friend

Image
Earth May Stop Rotating Birds may stop flying  Candles may stop flying fishes may stop swimming my heart may stop beating but i will never stop missing you My Friend.....

പ്രണയിച്ചിരുന്നു.

Image
ഞാനും ഒരിയ്ക്കല്‍ പ്രണയിച്ചിരുന്നു. അന്നൊരു കത്ത് എഴുതുവാനും  എഴുതിയത് അവള്‍ക്കു കൊടുക്കുവാനും കൈകള്‍ വിറയ്ക്കുമായിരുന്നു. കണ്ണുകള്‍ ചുവക്കുമായരുന്നു. കെമിസ്ട്രി ലാബില്‍ പിപ്പറ്റിനുള്ളില്‍      പ്രണയാക്ഷരങ്ങള്‍ അന്ത്യ ശ്വാസം വലിച്ചിരുന്നു. അവളുടെ കയ്യില്‍ നിന്നും ഊര്‍ന്നു വീണ തൂവാലയ്ക്ക് വാടിയ മാരികൊഴുന്തിന്റെ മണമുണ്ടായിരുന്നു. അവളുടെ ചിരിയില്‍ അവളുടെ മൊഴിയില്‍ അവളുടെ ചലനങ്ങളില്‍ അനുഭൂതി നല്‍കുന്ന എന്തോ അവള്‍ ഒളിപ്പിച്ചു വച്ചിരുന്നു അവള്‍ നടന്ന വഴിയെ നടന്നും അവള്‍ നനഞ്ഞ മഴ നനഞ്ഞും അവള്‍ പാടിയ പാട്ട് പാടിയും അവളെന്നില്‍ സദാ ജീവിച്ചിരുന്നു പിന്നെന്നോ കലാലയത്തിന്‍ പടിയിറങ്ങുമ്പോള്‍ കണ്ണില്‍ വിരഹം നിറയ്ക്കാതെ ഒരു വിതുമ്പലിന്‍ സുഹമറിയാതെ യാത്രാമൊഴി ചൊല്ലാതെയവള്‍ യാത്രയായി- ഞാനിന്നും നടന്നു തീര്‍ക്കാത്ത ജീവിത വഴികളില്‍ ..... .